അമേരിക്കയിലെ ഭൂരിപക്ഷവും തിങ്കൾ മുതൽ വെള്ളി വരെയാണ് ജോലി ചെയ്യുന്നത്.മാസത്തിൽ ഇടവിട്ടുള്ള വെള്ളിയാഴ്ച്ചകളിൽ അവധിയുള്ള സ്ഥാപനങ്ങളുമുണ്ട്.തദ്ദേശീയരും കുടിയേറിയവരുമായ അധ്വാനവർഗമാണ് പല സംസ്ഥാനങ്ങളുടെയും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നത്. സംഘർഷമേഖലകളിൽ നിന്നും ദരിദ്ര രാഷ്ട്രങ്ങളിൽ നിന്നും മെച്ചപ്പെട്ട ജീവിതം തേടി ഇവിടെയെത്തിയവരും കുറവല്ല. ഇന്നു Officeലേക്കു പോയ Car driver അഫ്ഗാനിസ്ഥാനിൽ നിന്നും കുടിയേറിയ മുസിദിഖ് ആയിരുന്നു. വേറൊരു ദിവസം പടിഞ്ഞാറേ ആഫ്രിക്കയിലെ ഗിനിയയിൽ നിന്നുള്ള ബൂബക്കർ (അബൂബക്കർ എന്നതിലെ അ, Silent ആണവർക്ക്) ആയിരുന്നു Driver. അദ്ദേഹം ഇന്ത്യാനാപോളിസിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗിനു പഠിക്കുകയാണ്. പഠനത്തോടൊപ്പം ജോലി ചെയ്യുന്നതും ഇവിടെ സാധാരണമാണ്. രാജീവ് ഗാന്ധി വിദേശത്ത് പഠിക്കുമ്പോൾ ഐസ് ക്രീം പാർലറിലും മറ്റും ജോലി ചെയ്തിരുന്നതായി വായിച്ചിട്ടുണ്ട്. ബൂബക്കറിന്റെ പിതാവ് 2009ൽ ന്യൂയോർക്കിലേക്ക് കുടിയേറിയതാണ്.
ഇവിടെ യൂണിറ്റുകൾ ഇപ്പോഴും പഴയ രീതിയിലാണ്. തൂക്കത്തിന് പൗണ്ടും, ദൂരത്തിന് മൈലും വ്യാപ്തത്തിനു ഗാലനും അന്തരീക്ഷഊഷ്മാവിന് ഫാരൻ ഹീറ്റുമാണ് ഉപയോഗിക്കുന്നത്.അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നവരാണെന്നു ഊറ്റം കൊള്ളുന്നവരാണെങ്കിലും ഏകകങ്ങൾ പഴയതു തന്നെ!!!.
പൊതുവെ തണുപ്പുള്ള രാഷ്ട്രമായതുകൊണ്ട് Drier ഉം Heater ഉം എല്ലാ വീടുകളിലും അത്യാവശ്യമാണ്. പഴയ യൂറോപ്യൻ കഥകളിലെ നെരിപ്പോടുകൾക്ക് പകരം ഇലക്ട്രിക് ഹീറ്ററുകളും, വാഷിംഗ് മെഷീനടുത്ത് തന്നെ ഉണക്കാനുള്ള Drierകളും കാണും.
ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി താഴത്തെ നിലക്ക് first floor എന്നാണ് പറയുന്നത് (ഇന്ത്യയിൽ താഴത്തെ നിലക്ക് Ground floor എന്നും അതിനു മുകളിലത്തേതിന് First floor എന്നുമാണല്ലോ പറയാറ്).
മുമ്പ് എഴുതിയത് പോലെ bath room കളിൽ ഒരു വശത്ത് bath tubകാണും.bath tubനും Closet നുമിടയിൽ ഒരു Curtain കാണും.
ആഡംബര വാഹനങ്ങൾക്ക് ഒട്ടും പഞ്ഞമില്ല. നിരത്തുകളിൽ നാലു ചക്രവാഹനങ്ങൾ മാത്രമേ കാണാറുള്ളൂ. അപൂർവമായി Harley Davidson Motor Cycle കളും കാണാം. കാറുകളും Truckകളുമാണ് സാധാരണ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ. വിരലിലെണ്ണാവുന്ന Bus കളും കാണാം.കാർ സീറ്റുകളിൽ കുഞ്ഞുങ്ങൾക്ക് baby Seat നിർബന്ധമാണ്.
ഭക്ഷ്യവസ്തുക്കളുടെ Packetകളിലെല്ലാം ആ ഭക്ഷ്യവസ്തുവിന്റെ കലോറിയും ingredientsമെല്ലാം വ്യക്തമായി എഴുതിയിട്ടുണ്ടാവും. American Food & Drugs Authority (FDA) യുടെ കർശന നിയമങ്ങൾക്ക് വിധേയമാണ് എല്ലാ ഭക്ഷ്യവസ്തുക്കളുടെയും processing.
Walmart Super Market ൽ self billing ആണ്. നമ്മൾ സാധനങ്ങൾ തിരഞ്ഞെടുത്ത് നമ്മൾ തന്നെ barcode, Scan ചെയ്തോ, തൂക്കി സാധനം Screen ൽ select ചെയ്തോ Billing ചെയ്യണം. paymentഉം സ്വന്തമായി ചെയ്യാം.Wallmartഇൽ മാത്രമല്ല , പൊതുവെ സൂപ്പർ മാർക്കറ്റുകളിലൊക്കെ സെൽഫ് Billing ആണ് . ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നവരെ സഹായിക്കാൻ sales Assistant മാരുണ്ട്. Walmart ലെ ഓരോ Rowകളുടെയും Numbering അവിടത്തെ ഉൽപന്നങ്ങളെ സൂചിപ്പിക്കുന്നു.ഇത്, എല്ലാ Walmartകളിലും ഒരുപോലെയാണ്. മാംസത്തിനും പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും furniture കൾക്കും വാഹനസാമഗ്രികൾക്കും എല്ലാം പ്രത്യേകം പ്രത്യേകം Rowകളും Sectionകളുമുണ്ട്. Online order ചെയ്തു സാധനങ്ങൾ കടയിൽ വന്നു എടുക്കാനും വീട്ടിലെത്തിക്കാനും സൗകര്യമുണ്ട്.ഓൺലൈൻ ആയി ഓർഡർ ചെയ്തു , എടുക്കാൻ ഷോപ്പിൽ ഒരു ഓറഞ്ച് സ്‌തൂപം കണ്ടു . ആ സ്തൂപത്തിൽ നമ്മുടെ ഓർഡറിൻറെ ബാർ കോഡ് സ്കാൻ ചെയ്താൽ സാധനം വെച്ച drawer തുറന്നു വരികയും ആ drawerൻറെ നമ്പർ ശേഷം സ്‌ക്രീനിൽ കാണിക്കുകയും ചെയ്യും .
No comments:
Post a Comment