ഒരു ജോലിയും മോശമല്ലെന്നു കരുതുന്നവരാണ് അമേരിക്കൻ ജനത. ഇന്നലെ Office ലേക്കു പോയ Cab Driver Maida ,Part time ആയിചെയ്യുന്ന ജോലിയാണത്. എന്റെ Trip ആയിരുന്നു അവരുടെ Office time നു മുമ്പുള്ള അവസാന Trip.
ഊബർ പോലെ ലിഫ്റ്റും പ്രാദേശിക Cab Services ആണ്. ലിഫ്റ്റാണ് ഊബറിനേക്കാൾ ചിലവു കുറഞ്ഞത്.സ്വന്തമായി വാഹനം ഇന്ത്യാനാപോളിസ് പോലെ അത്ര ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളിൽ അത്യാവശ്യമാണ്.പൊതുഗതാഗതം ഇല്ല എന്നു തന്നെ പറയാവുന്ന തരത്തിലാണിത്തരം സംസ്ഥാനങ്ങളിൽ.Left & Gearless Drive ആണ് വാഹനങ്ങളിൽ.റോഡുകളിൽ കൃത്യമായി sign boardകളും വഴികാട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
തദ്ദേശീയ ജനതക്ക് ജോലിക്ക് Retirement ഇല്ലാത്തതായും തോന്നി. ഞാൻ ജോലി ചെയ്യുന്ന office ൽ വരെ പ്രായം കൂടിയ ആളുകളും Walker ന്റെ സഹായത്തോടെ ബുദ്ധിമുട്ടി നടക്കുന്ന മുതിർന്ന സ്ത്രീയെയും കാണുകയുണ്ടായി. വൈകുന്നേരം, അവരുടെ ഭർത്താവെന്ന് തോന്നിക്കുന്ന ഒരാൾ Car കൊണ്ടുവന്നു, ഇവരുടെ കൈപിടിച്ചു വണ്ടിയിൽ കയറ്റിക്കൊണ്ടുപോവുന്നതു കണ്ടു.പൊതുവെ ഇന്ത്യൻ IT ജീവനക്കാരെ അപേക്ഷിച്ച് നേരത്തെ office ൽ പോവുകയും നേരത്തെ office ൽ നിന്നിറങ്ങുകയും ചെയ്യുന്നവരാണ് അമേരിക്കക്കാർ.
പൊതുവെ അമേരിക്കൻ ജനത ഏതു ജോലിയും സ്വയം ചെയ്യുന്നവർ കൂടിയാണ്.Process Oriented ജീവിതമാണ് അമേരിക്കക്കാരുടേത്. ഓരോ കാര്യത്തിനും ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ നടപടികളുണ്ട്. നിങ്ങളത് പിന്തുടർന്നാൽ ഒന്നും പേടിക്കണ്ട എന്നാണ് അവരുടെ രീതി. വീട് നിർമ്മാണ സാമഗ്രികൾ A മുതൽ Z വരെ വിൽക്കുന്ന Home Depotയിൽ നിന്നും Lowe's Home Improvement ൽ നിന്നും വീടിന്റെ Plan കൊടുത്ത് Screws മുതൽ Wall നിർമ്മിക്കുന്ന Sheets വരെ വാങ്ങി സ്വന്തമായി വീടുണ്ടാക്കുമെന്നു കേട്ടിട്ടുണ്ട്. വാഹനങ്ങളും ആളുകൾ സ്വന്തമായി Repair ചെയ്യും.
ദീർഘമായ പകലുകളുള്ള ഏപ്രിൽ - സെപ്റ്റംബർ മാസങ്ങളിൽ ,വൈകുന്നേരങ്ങളിൽ 4 മണിക്കൂറോളം ഒഴിവുസമയം കിട്ടും. ഇക്കാലത്ത് സൂര്യാസ്തമയം, ഏകദേശം 9 മണിക്കാണ്.അതു പോലെ ഒക്ടോബർ - മാർച്ച് മാസങ്ങളിൽ രാത്രിക്കാണ് ദൈർഘ്യം.വൈകുന്നേരം 4 മണിയാവുമ്പോഴേ ഇരുട്ടാവും.ജൂൺ- ആഗസ്റ്റ് മാസങ്ങൾ വേനൽക്കാലമാണിവിടെ. എന്നാലും പകൽ Temperature 28°C മാത്രമേ പരമാവധി ഉണ്ടായുള്ളൂ. രാത്രികളിൽ തണുപ്പും.
അമേരിക്കയിലെ ഒട്ടെല്ലാ സംസ്ഥാനങ്ങളെപ്പോലെത്തന്നെ ഞങ്ങൾ താമസിക്കുന്ന ഇന്ത്യാനാപോളിസിലും കുടിയേറിയവരും ജോലിക്കായി വന്നവരുമായ കുറെ വിദേശികളുണ്ട്. പലർക്കും അമേരിക്കൻ പൗരത്വം ലഭിച്ചിട്ടുമുണ്ട്. വിമാനത്താവളത്തിൽ നിന്നും Hotel ലേക്ക് വന്ന Taxi യുടെ Driver ,ഏകദേശം 20 വർഷം മുമ്പ് സിറിയയിൽ നിന്നും ഇവിടെയെത്തിയതാണ്. ഇന്ത്യക്കാർ പൊതുവെ നന്നായി English സംസാരിക്കുന്നവരാണെന്നാണ് അമർ എന്ന അദ്ദേഹത്തിന്റെ പക്ഷം.
പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളം ഉപയോഗിക്കാത്തവരാണ് തദ്ദേശീയർ. Toilet കളിലൊന്നും Tap Point പോലും കാണില്ല (Bath Tubലും wash basinലുമല്ലാതെ).
ഞങ്ങൾ താമസിക്കുന്ന Extended Stay America,ഇവിടത്തെ economical hotel Services chain ആണ്. Room ന്റെ അകത്തു തന്നെ ചെറിയ അടുക്കളയും freezer മൊക്കെ കാണും. അതുപോലെ അത്യാവശ്യം പാചകസാമഗ്രികളും ലഭ്യമാവും.മറ്റു പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് മിതമായ നിരക്കിൽ താമസിക്കാവുന്ന സംവിധാനമാണിത്.
പൊതുവെ ഉപചാരമര്യാദകൾ സൂക്ഷിക്കുന്നവരാണ് ഇവിടത്തുകാർ. അപരിചിതരോടും ആദ്യമായി സംസാരിക്കുന്നവരോടുമൊക്കെ പരസ്പരം ക്ഷേമാന്വേഷണങ്ങൾ നടത്തും.
ഭക്ഷണത്തിൽ മതപരവും ആചാരപരവുമായ നിയന്ത്രണങ്ങൾ പാലിക്കുന്നവർ ലഘുഭക്ഷണശാലകളിലും ഭക്ഷ്യവസ്തുക്കളിലും നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കാനാഗ്രഹിക്കാത്തവ അറിയാതെ കഴിക്കാനിടയാകും. ഇതൊഴിവാക്കാൻ, ഭക്ഷണത്തിന്റെ പേര് Google ൽ Search ചെയ്ത് Ingradients എന്താണെന്നു നോക്കിയിട്ടു Order ചെയ്യുന്നതാവും ഉചിതം.
റോഡുകളും തെരുവീഥികളുമെല്ലാം വൃത്തിയായും ക്രമമായും സജ്ജീകരിച്ചിരിക്കുന്നു. പുൽത്തകിടികൾ റോഡിനിരുവശവുമായി എല്ലായിടത്തുമുണ്ട്.
നാണയത്തിൽ നമ്മുടെ പൈസ പോലെ സെന്റ് ഉപയോഗിക്കുന്നുണ്ട്. 1 സെന്റും 5 സെന്റും ഡൈമും (10 സെൻറ്) ക്വാർട്ടറും (25 സെന്റ്) ഇപ്പോഴും വിനിമയത്തിനുപയോഗിക്കുന്നുണ്ട്. 100 സെന്റാണൊരു ഡോളർ.
ഇന്ത്യ പോലെ തികച്ചും വിപരീത സമയ രാജ്യങ്ങളിൽ നിന്നും ഇവിടെ വരുന്നവർക്ക് ആദ്യ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ശാരീരിക സമയമാറ്റതിരുത്തലാണ് Jet lag. ചുറ്റുപാടുള്ള സമയം മാറിയാലും, ശരീരം ശീലിച്ചു വന്ന സമയത്തു ഉറങ്ങാനും ഉണരാനും ശ്രമിക്കും. അതായത് അമേരിക്കയിലെത്തിയിലും ഇന്ത്യക്കാരന്, ഇന്ത്യയിലെ രാത്രിയായാൽ ഉറക്കം വരുകയും (അമേരിക്കയിൽ നട്ടുച്ചയാണെങ്കിലും) അമേരിക്കയിലെ രാത്രിയിൽ ഉറക്കം വരാതിരിക്കുകയും ചെയ്യും. ദിവസങ്ങൾക്കകം ശരീരം ചുറ്റുപാടുമായി താദാത്മ്യം പ്രാപിക്കുകയും പ്രാദേശിക ഘടികാരത്തിലേക്ക് മാറുകയും ചെയ്യും.
തദ്ദേശീയരായ മുസ്ലിംകൾ കുറവാണെങ്കിലും കുടിയേറിയവരും പ്രവാസികളുമായ കുറെ മുസ്ലിംകൾ ഇന്ത്യാനാപോളിസിലുണ്ട്.ഫിഷർസിലെ അൽഹുദാ മസ്ജിദിൽ വെള്ളിയാഴ്ച്ച, ഏകദേശം 300-400 ആളുകൾ ജുമുഅ: നിസ്കാരത്തിന് എത്തുകയുണ്ടായി. പള്ളിയിൽ നിന്നുള്ള വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കാൻ ക്രമസമാധാന ഉദ്യോഗസ്ഥർ പള്ളിക്കു മുന്നിൽ വെള്ളിയാഴ്ച്ചകളിലുണ്ടാവാറുണ്ട്. പളളിയിൽ ഖുതുബ (വെള്ളിയാഴ്ച്ച പ്രഭാഷണം) ഇംഗ്ലീഷിലാണ്.സ്ത്രീകൾക്ക് പ്രത്യേക നിസ്കാരമുറിയുമുണ്ട്. ദീർഘമായ പകലുകളുള്ള ഇക്കാലത്ത് നിസ്കാര സമയങ്ങളിലും അതിനനുസരിച്ച് മാറ്റമുണ്ട്. മഗ്രിബ് ഏകദേശം 9.15 PMനും ഇശാ,10.45നുമാണ്.
വീടുകളെല്ലാം പൊതുവെ ഒറ്റനിലയോ ഇരുനിലയോ ആണ്.Plugg point ൽ നമ്മുടെ charging pluggകൾ fit ആവുകയില്ല. കുറെ വീടുകൾ ഉള്ള Appartment വ്യൂഹങ്ങളിലാണ് പൊതുവെ ആളുകൾ താമസിക്കുന്നത്. ഇത്തരം Appartment ശൃംഖലകൾക്ക് ഒരു Office ഉണ്ടാവും. Lease office എന്നറിയപ്പെടുന്ന ഈ office കളിലാണ് വാർഷിക താമസ കരാറുകൾ തയ്യാറാക്കുന്നത്.പൊതുവെ ഒരു വർഷത്തേക്കാണ് കരാറെഴുതുന്നത്.ഇടക്ക് കരാർ ലംഘിക്കേണ്ടി വന്നാൽ 1 - 2 മാസത്തെ അധിക വാടക നൽകേണ്ടി വരും.