Friday, 20 September 2013

കൃഷ്ണയ്യർക്കിതെന്തു പറ്റി ?



കേരളത്തിൻറെ  ആദ്യ  നിയമമന്ത്രിയും സുപ്രീംകോടതി  മുൻ  ചീഫ് ജുസ്റ്റീസുമായ ശ്രീ: കൃഷ്ണയ്യർക്കു എന്തു പറ്റി . നിരപരാധികളെ  കൂട്ടക്കൊല  ചെയ്യാൻ സഹായം  ചെയ്തുകൊടുക്കുകയും  അതിൽ  തരിമ്പും കുറ്റബോധം  തോന്നുകയോ  പ്രകടിപ്പിക്കുകയോ  ചെയ്യാത്ത  ഗുജറാത്ത്  മുഖ്യമന്ത്രി  മോഡി യെ പിന്തുണച്ചു ഇറക്കിയ  പ്രസ്താവന കണ്ടു .

സോഷ്യലിസ്റ്റും  മനുഷ്യാവകാശങ്ങൾക്കും സാമൂഹിക നീതിക്കും  സാഹോദര്യത്തിനും  ഗാന്ധിയൻ സംസ്കാരത്തിനും വേണ്ടി നിലകൊള്ളുന്ന  ആളാണ് മോഡി എന്നാണു  കൃഷ്ണയ്യരുടെ  കണ്ടുപിടുത്തം .

അതേസമയം ജ്ഞാനപീഠജേതാവും എം . ജി . യൂണിവേഴ്സിറ്റി  മുൻ  വൈസ്ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ . യു . ആർ . അനന്തമൂർത്തിയുടെ  പ്രസ്താവന  ശ്രദ്ധേയമാണ്‌. ... "
"നരേന്ദ്രമോഡി പ്രധാനമന്ത്രിയായാൽ  ജനങ്ങളിൽ  ഭീതിയുണ്ടാക്കും. ഭീതിയോടെ ജനങ്ങൾക്ക്  വണങ്ങേണ്ടി  വരും . മറ്റുള്ളവരെ ഭയപ്പെടുത്തി ഭരിക്കാൻ  സ്വന്തം  ശക്തി  ഉപയോഗിക്കുന്നവർ  അങ്ങനെയാണ്  ചെയ്യുക .രാജ്യത്തിന്‌ ഭീതിയുള്ള പൗരന്മാരെയല്ല  ആവശ്യം . ഭീതി  വിട്ടൊഴിഞ്ഞ  പൗരാവലിയെ വളർത്തിയെടുക്കുകയാണ്‌  ആവശ്യം .അടിമത്വത്തോടെ  നേതാവിനെ  പിന്തുടരുന്ന  ഭരണമല്ല  രാജ്യത്തിന്‌  ആവശ്യം. "

നരേന്ദ്രമോഡി  പ്രധാനമന്ത്രി  ആകുന്ന  രാജ്യത്ത്  തനിക്കു  ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം  പറഞ്ഞു .

16  വർഷമായി   ജയിലിൽ  കിടക്കുന്ന  മെൽവിൻ  പാദുവ ക്കു  വേണ്ടി ശബ്ദിക്കുകയും രാജ്യത്തെ  മനുഷ്യാവകാശപോരാട്ടങ്ങൾക്ക്  എന്നും  പിന്തുണ  നൽകുകയും  ചെയ്ത  മനുഷ്യസ്നേഹിയായ  കൃഷ്ണയ്യരിൽ  നിന്നും  ഇതൊട്ടും പ്രതീക്ഷിച്ചില്ല .