Saturday, 14 April 2012

അഞ്ചാം മന്ത്രിയും സാമുദായിക സന്തുലനവും

       

             നാലഞ്ചു വര്‍ഷം മുംബ് പാലക്കാട്‌ പബ്ലിക്‌ ലൈബ്രറിയില്‍ നിന്നും വായിച്ച കേസരി വാരികയിലെ കവര്‍ സ്റ്റോറിയില്‍ ആമുഖമായി കൊടുത്ത കഥ ഓര്‍ക്കുന്നു. അരുവിയുടെ അടുത്ത്   നിന്നും  ആട് തന്നെ പിടിച്ച ചെന്നായയോട് തന്നെ എന്തിനാണ് ആക്രമിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ചെന്നായ: ' നീ വെള്ളം കലക്കിയില്ലേ?'
                                 ആട്: അത് ഞാനല്ല.
                       ചെന്നായ: നിന്‍റെ പൂര്‍വികര്‍ വെള്ളം കലക്കിയില്ലേ?
                                 ആട്: അതിനു ഞാന്‍ എന്തു പിഴച്ചു?
                       ചെന്നായ: നിന്‍റെ വര്‍ഗത്തില്‍ പെട്ടവര്‍ തന്നെ അല്ലേ?
അതും പറഞ്ഞു ചെന്നായ ആടിന് കൊന്നു തിന്നുന്നു. രാജ്യത്തെ മുസ്ലിം തീവ്രവാദികള്‍ നിഷ്കളങ്കരായ ഹിന്ദു സഹോദരങ്ങളെ ആക്രമിക്കുന്നത് ഇങ്ങനെ ആണെന്നാണ് ലേഖകന്‍ പിന്നീട് പറയുന്നത്. പണ്ടെന്നോ ആരോ ചെയ്‌ത തെറ്റിന് ക്രൂശിക്കപ്പെടുന്നത് പാവപ്പെട്ട സഹോദരങ്ങളനെന്നും ലേഖകന്‍  പറയുന്നു

                 ഈ കഥ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കേരളത്തിന്‍റെ പൊതുസമൂഹത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന 'അഞ്ചാം മന്ത്രി' വിവാദമാണ്.ഇന്ത്യയില്‍ മറ്റെവിടത്തെക്കാളും രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു സംസ്ഥാനം ആയിട്ടും ഇത്തരം ഒരു അനാവശ്യ കോലാഹലം ഉണ്ടാക്കിയതിന്റെ സാംഗത്യം  മനസ്സിലാകുന്നില്ല.
                   നമ്മുടെ രാജ്യത്ത് ഭരണകൂടങ്ങള്‍ സ്ഥാപിക്കപ്പെടുന്നത് തിരഞ്ഞെടുക്കപെടുന്ന ജനപ്രതിനിധികള്‍ ചേര്‍ന്നാണ് . അതു തന്നെ ആകെയുള്ള സീറ്റുകളുടെ പകുതിയിലേറെ നേടിയ പാര്‍ടിയോ മുന്നണിയോ ആണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു പ്രധാന പോരായ്മ തന്നെ പലപ്പോഴും ഭൂരിപക്ഷംആളുകളും  തിരഞ്ഞെടുത്ത പാര്‍ട്ടിയും മുന്നണിയും ഭരണത്തില്‍ എത്തുന്നില്ല എന്നതാണ്.2011 ലെ കേരള  നിയമസഭ  തിരഞ്ഞെടുപ്പിന്റെ ഫലം തന്നെ ഇതിനു തെളിവാണ്. ഇപ്പോള്‍ കേരളം ഭരിക്കുന്ന UDF നു ലഭിച്ചത് മൊത്തം പോള്‍ ചെയ്‌ത വോട്ടിന്റെ 45 .83 % മാത്രമാണ് . LDF നാവട്ടെ 44 .94 % വും . ബാക്കിയുള്ളവര്‍ക്ക്9.23 ശതമാനവും .  അതായത്  54 . 17 % ആളുകളും തിരഞ്ഞെടുത്തത്  ഇപ്പോള്‍ ഭരിക്കുന്നവരെ അല്ല  എന്നര്‍ത്ഥം.
          വളരെ വൈവിദ്ധ്യങ്ങളുള്ള നമ്മുടെ രാജ്യത്ത് ഇങ്ങനെ അല്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രയോഗികവുമല്ല. .'നാനാത്വത്തില്‍ ഏകത്വം ' എന്ന  തത്വത്തില്‍ അധിഷ്ടിതമായ നമ്മുടെ ഇന്ത്യയില്‍ ഉള്ള അത്ര വൈവിദ്ധ്യം ലോകത്ത് ഒരു രാഷ്ട്രത്തിലും  കാണുകയില്ല.ഭൂരിപക്ഷം തിരഞ്ഞെടുത്തവര്‍ തന്നെ ഭരിക്കണം എന്ന് കരുതിയാല്‍ വ്യത്യസ്ത  ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ടികളെ ഒരു മന്ത്രിസഭയില്‍ കൊണ്ടുവരിക എന്നത്  അസ്ഥിര  മന്ത്രിസഭക്ക് വഴിവെക്കുകയും നിരന്തരം തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരികയും ചെയ്യും. ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്ത് ഓരോ വര്‍ഷവും തിരഞ്ഞെടുപ്പ് നടത്തുക എന്നുള്ളത്  വളരെ ബുദ്ധിമുട്ടുള്ള കാര്യവും ചിലവേരിയതുമാണ്. ഇപ്പോള്‍ തന്നെ ഓരോ രണ്ടു വര്‍ഷവും തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയാണ് പൊതു ഖജനാവില്‍ നിന്നും  ഇതിനു വേണ്ടി മാത്രം ചിലവഴിക്കുന്നത്.  അപ്പോള്‍ തികച്ചും പ്രയോഗിഅകമായ രീതി എന്നത്   കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തവര്‍ എന്നതിലേറെ കൂടുതല്‍ പ്രദേശത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നതാണ്.(ഇവിടെയും ചിലപ്പോള്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തവര്‍ ജയിക്കണമെന്നില്ല)
         കേരളം പോലെ  രാഷ്ട്രീയമായും സാമൂഹികമായും വൈജ്ഞാനികമായും പ്രബുദ്ധമായ ഒരു സംസ്ഥാനത്ത് ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് തങ്ങളുടെ മത പ്രതിനിധികളെ അല്ല. കഴിവുള്ള ജനപ്രതിനിധികളെ തന്നെ ആണ്. പണം കൊണ്ടോ മദ്യം കൊണ്ടോ മാറി മറിയുന്നതല്ല ജനവിധി. ഇങ്ങനെ പണവും മദ്യവും ആണ് ജനമനസ്സ് നിര്‍ണയിക്കുന്നതെങ്കില്‍ ഇവിടെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണകൂടം മറിരുകയില്ലയിരുന്നു. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി നമ്മള്‍ ഓരോഅഞ്ചു  വര്‍ഷം കഴിയുമ്പോയുംഭരിക്കുന്ന പാര്‍ട്ടിയെ വിശ്രമിക്കാന്‍ വിടുന്നു. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയും തങ്ങളുടെ സമുദായത്തെ അനര്‍ഹമായി സഹായിച്ചിട്ടില്ല എന്നത് കഴിഞ്ഞ 50 വര്‍ഷത്തെ കേരള ചരിത്രം തന്നെ സാക്ഷിയാണ്. എല്ലാ ഭരണകൂടങ്ങളുടെയും മുഖ്യ അജണ്ടയും സാമൂഹ്യ നീതിയും വികസനവും തന്നെ ആണ്.

         ഇനി മന്ത്രിസഭകള്‍ രൂപീകരിക്കേണ്ടത്   സാമുദായികപ്രതിനിധ്യത്തിന്റെ  അടിസ്ഥനത്തിലനെങ്കില്‍ കേരളത്തിലെ മന്ത്രിമാരുടെ വിഭജനം ഇങ്ങനെ ആയിരിക്കണം. 11  മന്ത്രിമാര്‍ ഹിന്ദു സമുദായത്തില്‍ നിന്നും 5 പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നും 4 പേര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ആകണം.
(കേരള ജനസംഖ്യ  സെന്‍സസ് 2011 കാണുക) . ഇത്തരത്തിലുള്ള കണക്കുകൂട്ടലുകള്‍ പോലും നമ്മുടെ മനസ്സുകളില്‍ മുറിവുണ്ടാക്കും. അത്തരത്തില്‍ കണക്കുകൂട്ടി മന്ത്രിമാരെ 'മുസ്ലിം മന്ത്രി ' ' ഹിന്ദു മന്ത്രി' എന്നു പറയുന്നതിലെ ഭീകരത ഒന്നു ആലോചിച്ചു നോക്കൂ. ഒരു മതേതര രാഷ്ട്രത്തിനു ചേര്‍ന്നതല്ല ഇത്തരത്തിലുള്ള അറുത്തു മുറിച്ച വീതം വെക്കല്‍. സംവരണം പോലും അര്‍ഹാതക്കപ്പുരത്തയാല്‍ അത് ഭീകരമാണ്. സംവരണം എന്നത് ഒരു താത്കാലിക സംവിധാനം മാത്രമാണ്.ഇപ്പോഴുള്ള അസന്തുലിതാവസ്ഥ ഒരു വേള പരിഹരിക്കപ്പെട്ടാല്‍ സംവരണം നിര്‍ത്തലാക്കെണ്ടതാണ്.

            ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം തികച്ചും ബാലിശമാണ്. ആകെയുള്ള സീറ്റുകളില്‍ കൂടുതല്‍ നേടിയ UDF ലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ്‌  പാര്‍ട്ടിക്കുള്ള സീറ്റുകളുടെ എണ്ണം 38  ആണ്. അപ്പോള്‍ ആകെയുള്ള ഭരണമുന്നണിയുടെ സീറ്റുകളുടെ 53  % . രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് നു  20 സീറ്റുകള്‍ അതായത് 28 %. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിനു 12 % .സോഷ്യലിസ്റ്റ്‌ ജനത, കേരള കോണ്‍ഗ്രസ്‌ ജേകബ്, കേരള കോണ്‍ഗ്രസ്‌ ബി , ആര്‍ എസ് പി എന്നിവര്‍ എല്ലാവരും കൂടി 7 % വും. ചെറിയ നാലു കക്ഷികള്‍ക്കും ഓരോ മന്ത്രിമാരെ കൊടുത്താല്‍ ബാക്കി 16മന്ത്രിമാരില്‍ ഒന്‍പതു മന്ത്രിമാര്‍ വരെ കോണ്‍ഗ്രസില്‍ നിന്നും 5 മന്ത്രിമാര്‍ വരെ മുസ്‌ലിം ലീഗില്‍ നിന്നും 2 മന്ത്രിമാര്‍ വരെ മാണി വിഭാഗത്തില്‍ നിന്നും ആകണം. ഇപ്പോഴുള്ള 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്‌ 10 , ലീഗിന് 5 ,കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിനു 2 ,ബാക്കിയുള്ളവര്‍ക്ക് ഓരോന്നു വീതം.ഇതില്‍ ഒരു അസന്തുലിതവസ്തയുമില്ല..
 
            ഇപ്പോഴുള്ള വിവാദങ്ങള്‍ വിളിച്ചു പറയുന്നിടത്താണ് മുകളില്‍ പരാമര്‍ശിച്ച കഥയുടെ പ്രസക്തി. ചങ്ങനാശ്ശേരിയില്‍ ഇരുന്നു കേരളം ഭരിക്കണം എന്ന ചില സമുദായ നേതാക്കന്മാരുടെ മോഹമാണ് പുറത്തു വന്നിരിക്കുന്നത്. പെരുന്നയില്‍  നിന്നും 'മാരാര്‍ മന്ദിര'ത്തിലേക്ക് ഒരു വഴി ഈ വിവാദത്തോടെ തെളിഞ്ഞു വന്നിരിക്കയാണ്‌. ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്നു എന്ന പഴയ സംഘപരിവാര്‍ പ്രചരണം ഏറ്റു പിടിച്ചിരിക്കുകയാണ് എന്‍ എസ് എസും എസ് എന്‍ ഡി പിയും.2001 ല്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കേരള നിയമസഭയില്‍ വെച്ചപ്പോള്‍ അതില്‍ പരാമര്‍ശിച്ച തരത്തിലുള്ള ബാക്ക് ലോഗ് നികത്താന്‍ ഇവിടുത്തെ ഒരു രാഷ്ട്രീയപര്‍ടിയും തയ്യാറായിട്ടില്ല.പഴയ പോലെ തങ്ങള്‍ക്കു ഇനിയും മറ്റുള്ളവരെ ഭരിക്കണം എന്ന മോഹമാണ് ഇത്തരം  അനാവശ്യ വിവാദങ്ങളില്‍ കൂടി പുറത്തു വരുന്നത്.ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി നാടിന്റെ വികസനപ്രക്രിയയില്‍ സജീവമായി ഇടപെടുകയാണ് രാഷ്ട്രീയ പാര്‍ടികള്‍ ചെയ്യേണ്ടത്.